Skip to main content

കോവിഡ് 19 സൗജന്യ റേഷന്‍; 94,357 കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തി

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ജില്ലയില്‍ 94,357 കാര്‍ഡുകള്‍ക്ക് വിതരണം ചെയ്തു. ആദിവാസി മേഖലയില്‍ വനംവകുപ്പിന്റെ സഹകരണത്തോടെയാണ് റേഷന്‍ വിതരണം നടന്നത്. കൂടാതെ പട്ടികവര്‍ഗ വികസന വകുപ്പ് 625 കുടുംബങ്ങള്‍ക്ക് പോഷക കിറ്റുകളും വിതരണം ചെയ്തു.
എ എ വൈ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 35 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യം. പി എച്ച് എച്ച് (പ്രയോറിറ്റി ഹൗസ് ഹോള്‍ഡ് (പിങ്ക്കാര്‍ഡ്)) റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒരംഗത്തിന് അഞ്ച് കിലോഗ്രാം വീതം സൗജന്യമായി ലഭിക്കും. എന്‍ പി എസ്(നീല കാര്‍ഡ്) റേഷന്‍ കാര്‍ഡുടമകള്‍ക്ക്  15 കിലോഗ്രാം അരി സൗജന്യം. എന്‍ പി എന്‍ എസ് (വെള്ള) റേഷന്‍ കാര്‍ഡുടമകള്‍ക്ക് 15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം.
0474-2767964, 9188527339(കൊല്ലം), 0474-2454769, 9188527341(കൊട്ടാരക്കര), 0476-2620238, 9188527342(കരുനാഗപ്പള്ളി),  0476-2830292, 9188527344(കുന്നത്തൂര്‍), 0475-2350020, 9188527343(പത്തനാപുരം), 0475-2222689, 9188527340(പുനലൂര്‍).

 

date