Skip to main content

കോവിഡ് 19 മത്സ്യ വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്യണം

വാടി, തങ്കശ്ശേരി, മൂതാക്കര, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളില്‍ നിന്നും മത്സ്യം വാങ്ങുന്നതിന് വ്യാപാരികള്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. 0476-27680036 എന്ന നമ്പരില്‍ നീണ്ടകര ഫിഷറീസ് സ്റ്റേഷനിലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ക്ക് കൊല്ലം മത്സ്യ ഭവനില്‍ നിന്നും പാസ് അനുവദിക്കും. യാതൊരു കാരണവശാലും ലേലം അനുവദിക്കില്ല. കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഹാര്‍ബറിന് സമീപം ചില്ലറ വില്‍പ്പനയും അനുവദിക്കില്ല. ഹാര്‍ബറിലും ലാന്റിംഗ് സെന്ററുകളിലും തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടി.

 

date