Skip to main content

കോവിഡ് 19 ലോക് ഡൗണ്‍, ക്വാറന്റ്റെന്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും - ജില്ലാ കലക്ടര്‍

ലോക് ഡൗണ്‍, ക്വാറന്റ്റെന്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പ്രാക്കുളം സ്വദേശികളായ രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി ഇടപെട്ട 153 പ്രൈമറി കോണ്ടാക്ടുകളും 169 സെക്കണ്ടറി കോണ്ടാക്ടുകളും കര്‍ശന നിരീക്ഷണത്തിലാണ്. അടുത്തിടപഴകിയവരുടെ സാമ്പിള്‍ റിക്കാര്‍ഡ് വേഗത്തില്‍ പരിശോധിച്ച് ഫലം നിര്‍ണയിക്കുകയും നെഗറ്റീവായവരെ ഹോം ക്വാറന്റയിനില്‍ വയ്ക്കുകയും ചെയ്തു.
 തൃക്കരുവ പ്രദേശത്തെ മൂന്നു ആശുപത്രികളും ഹോസ്പിറ്റല്‍ കണ്ടെയ്ന്‍മെന്റ് പ്രക്രിയയിലൂടെ പൂര്‍ണമായും അണുവിമുക്തമാക്കിയിട്ടുണ്ട്. കൂടാതെ ഫയര്‍ ആന്റ് റെസ്‌ക്യു ഫോഴ്‌സിന്റെ സേവനം ഉപയോഗിച്ചും അണുവിമുക്തമാക്കിയിട്ടുണ്ട്. പോസിറ്റീവ് കേസുള്ള വീടുകളിലും ഡിസ്ഇന്‍ഫെക്ടിങ് പ്രോസസ് നടത്തിയിട്ടുണ്ട്.
  എല്ലാ മുന്‍കരുതലുകളും ചെയ്തിട്ടും ഒരു വിഭാഗം ആളുകള്‍ ലോക് ഡൗണ്‍ ഉത്തരവും ക്വാറെന്റെയ്ന്‍ നിര്‍ദേശങ്ങളും ലംഘിച്ച്,  ഗൃഹനിരീക്ഷണത്തില്‍ നിന്നും പുറത്തു വന്നവരെ ഒറ്റപ്പെടുത്തുന്നതിനായി തെരുവില്‍ സംഘടിച്ചത് ഗുരുതരമായ നിയമ ലംഘനമാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ക്കു പുറമേ സാമൂഹ്യ വ്യാപനം തടയുന്നതിനായി ഇവരെയും 14 ദിവസത്തെ ഐസൊലേഷനില്‍ കൊറോണ കെയര്‍ സെന്ററുകളിലേക്ക് മാറ്റുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ ആണ് പിന്‍തുടരുന്നത്. പോസിറ്റീവ് കേസുകള്‍ പൂര്‍ണമായും ഭേദമായി പുറത്തിറങ്ങുമ്പോഴും നെഗറ്റീവ് കേസുകള്‍ ഗൃഹനിരീക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും അവര്‍ മറ്റുള്ളവരേപ്പോലെ തന്നെ സാമൂഹിക അകലം പാലിച്ചാല്‍ മതിയാകും. മറിച്ച് അവരെ ഒരിക്കലും ഒറ്റപ്പെടുത്തരുതെന്നും കലക്ടര്‍ അറിയിച്ചു.

 

date