Skip to main content

കോവിഡ് 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം കര്‍ശന നടപടിയെടുക്കും: ജില്ലാ കലക്ടര്‍

ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് ഡി സുനില്‍ രാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരെ ആരോഗ്യ ബോധവത്കതണ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ  അറസ്റ്റു ചെയ്തതായി ജില്ലാ കലക്ടര്‍  ബി അബ്ദുല്‍ നാസര്‍  അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ച് ഒരു വീട്ടില്‍ പത്തനംതിട്ടയില്‍ നിന്നും വന്നവര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ജ•ദിനാഘോഷം നടത്തുന്നതായി അറിഞ്ഞ് മുന്നറിയിപ്പ് കൊടുക്കുന്നതിനായി ചെന്ന ആരോഗ്യ പ്രവര്‍ത്തകരെ ഗേറ്റ് പൂട്ടി തടവിലാക്കി അസഭ്യം പറയുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയുമാണുണ്ടായതെന്ന് ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി ലഭിച്ചിരുന്നു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സംഭവമറിഞ്ഞ് എത്തിയെങ്കിലും പ്രതികള്‍ ഇവരെ വിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ശാസ്താംകോട്ട പൊലീസ് എത്തി മോചിപ്പിക്കുകയായിരുന്നു.  കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നിര്‍ഭയം ജോലി ചെയ്യുന്നതിന് ഇത്തരം സംഭവങ്ങള്‍  വിലങ്ങുതടിയാകരുതെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date