Skip to main content

കോവിഡ് 19 ജില്ലാ അതിര്‍ത്തികളില്‍ അതീവ ജാഗ്രത

കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ അതിര്‍ത്തികളില്‍ കര്‍ശനമായ പരിശോധന തുടരുന്നു. പൊലീസ്, ആശ, ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ 58 അംഗ സംഘം ഓച്ചിറ-123,  താമരക്കുളം-131 കടമ്പാട്ടുകോണം-2824, ഏനാത്ത്-392, ആര്യങ്കാവ് ചെക്ക് പോസ്റ്റ്-814 എന്നിവിടങ്ങളിലായി 4,284 സൈറ്റുകളില്‍ സ്‌ക്രീനിംഗ് നടത്തി. ആകെ 1,743 വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്. ഫ്‌ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമല്ല.

 

date