Skip to main content

കോവിഡ് 19 ഭവന സന്ദര്‍ശനം നടത്തി 6053 വോളന്റിയര്‍മാര്‍: 16 ആരോഗ്യ ബ്ലോക്കുകളിലും കൊറോണ ബോധവത്കരണം

  കൊറോണ ബോധവത്കരണ സന്ദേശം മൈക്ക് അനൗണ്‍സ്‌മെന്റ് വഴി 16 ആരോഗ്യ ബ്ലോക്കുകളിലും എത്തിക്കും. ഇതോടൊപ്പം ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യും. ഇന്നലെ മാത്രം 16,659 വീടുകളാണ് ജില്ലയില്‍ 1,948 ടീമുകളായി 6,053 വോളന്റിയര്‍മാര്‍ സന്ദര്‍ശിച്ചത്. 91 റാപ്പിഡ് റസ്‌പോണ്‍സ് ടീമുകളും ഒരു റെയില്‍വേ, 12 റോഡ് സ്‌ക്വാഡും നിതാന്ത ജാഗ്രതയോടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
രോഗവ്യാപനം തടയാന്‍ എല്ലാവരും വീട്ടിലിരിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തം പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പൊതു സ്ഥലങ്ങളിലും വീട്ടിലും വ്യക്തികള്‍ തമ്മില്‍ ശരിദൂരം പാലിക്കണം. മുതിര്‍ന്ന പൗര•ാര്‍ ട്രഷറിയിലും ബാങ്കുകളിലും റേഷന്‍ കടകളിലും മറ്റു പൊതു സ്ഥലങ്ങളിലും പോകുന്നത് പരമാവധി ഒഴിവാക്കണം. അനിവാര്യമായി പോകേണ്ടി വന്നാല്‍ അകലം പാലിക്കുകയും മുന്‍കരുതല്‍ എടുക്കുകയും വേണം. അതുപോലെ രോഗബാധിതര്‍ക്ക് സഹായത്തിനായുള്ള എല്ലാ കൂട്ടായ്മകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും ആരോഗ്യ സംരക്ഷണത്തിനായി തൂവാലകളോ    മാസ്‌കുകളോ ഉപയോഗിച്ച് വായും മൂക്കും മൂടണം. കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകണം. ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും ഗൗരവം മനസിലാക്കി സ്വയം നിയന്ത്രണം പാലിക്കേണ്ടതും ഓരോ പൗരന്റേയും ഉത്തരവാദിത്തമായി കണ്ട് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ത്തന്നെ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

date