Skip to main content

കോവിഡ് 19 ജില്ലയില്‍ ആകെ 16,157 പേര്‍ ഗൃഹ നിരീക്ഷണത്തില്‍

ജില്ലയില്‍  ഇന്നലെ (ഏപ്രില്‍ 02) 16,157 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 16 പേര്‍ വിദേശ പൗര•ാരാണ്. ദുബായില്‍ നിന്നുള്ള 1,750 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 5,640 സ്വദേശീയരും ഗൃഹനിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു. ഇന്നലെ  പുതുതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 26 പേര്‍ മാത്രമാണ്. പുതുതായി പ്രവേശിക്കപ്പെട്ട നാലു പേര്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ 14 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. നാലു പേര്‍ ഡിസ്ചാര്‍ജ് ആയി.
വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച 814 സാമ്പിളുകളില്‍ 78 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. മുമ്പ് റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകള്‍ കൂടാതെ  രണ്ട് പോസിറ്റീവ് കേസുകള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഫലം വന്നതില്‍ 733 എണ്ണം നെഗറ്റീവാണ്.

 

date