Skip to main content

കോവിഡ് 19 സാലറി ചലഞ്ചിന് തുടക്കമിട്ട് ഉമയനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

ജില്ലയില്‍ സാലറി ചലഞ്ചിന് തുടക്കമിട്ട് ഉമയനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും. 30 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രസിഡന്റിന്റെ ഓണറേറിയവും അലവന്‍സുകളും മെമ്പര്‍മാരുടെ സിറ്റിംഗ് ഫീയും ഉള്‍പ്പടെ 12,20,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എസ് ഫത്തഹുദ്ദീന്‍ ചെക്ക് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് സെക്രട്ടറി കെ കെ സതികുമാരി, ഭരണസമിതി അംഗം എ എം ഹാഷിം എന്നിവരും പങ്കെടുത്തു.
 

date