Skip to main content

കോവിഡ് 19 കോവിഡ് പോസിറ്റീവ്: തുടര്‍നടപടികള്‍ ശക്തം

ജില്ലയില്‍ ഇതുവരെ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത നാലു പേരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. ഇതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുടുംബാംഗങ്ങളില്‍ മൂന്നു പേരുടെ ടെസ്റ്റ് റിസല്‍ട്ട് എത്തിയത് നെഗറ്റീവാണ്. ഇനി രണ്ടു പേരുടെ റിസള്‍ട്ട് കൂടി വരാനുണ്ട്. ജാഗ്രതയോടെ പരിചരണം തുടരുന്നു.
  രണ്ടു രോഗികളുടേയും റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രൈമറി-233, സെക്കണ്ടറി-187 കോണ്ടാക്റ്റുകള്‍ പൂര്‍ണമായി കണ്ടെത്തിയിട്ടുണ്ടെന്നും നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായും ജനങ്ങള്‍ ജാഗ്രത പാലിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ജില്ലാ കലക്ടര്‍  ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date