Post Category
കോവിഡ് 19 ഇതര സംസ്ഥാന തൊഴിലാളികളുടെ സ്‌ക്രീനിങ്
കൊറോണ 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ സ്‌ക്രീനിംഗ് തുടരുന്നു. അഞ്ച് സിവില്‍ പൊലിസ് ഓഫീസര്‍മാരും 34 ആരോഗ്യ പ്രവര്‍ത്തകരുമടങ്ങിയ അഞ്ച് സ്‌ക്വാഡുകള്‍ മൈഗ്രന്റ് സൈറ്റുകള്‍ സന്ദര്‍ശിച്ചു. ഓച്ചിറ - 104, തെക്കുംഭാഗം-70 കുളക്കട-63, നെടുങ്ങോലം-83, കലയ്‌ക്കോട്-179, കടപ്പാക്കട-87 എന്നിവിടങ്ങളിലായി സ്‌ക്രീനിങ് നടത്തി. ആകെ 585 പേര്‍ക്ക് നടത്തിയ പ്രാഥമിക പരിശോധനയില്‍ പനിലക്ഷണങ്ങള്‍ ഉള്ള 19 പേര്‍ക്ക് തുടര്‍പരിചരണത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഇവരുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കി ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ക്ക് കൈമാറി.
date
- Log in to post comments