കോവിഡ്-19 അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്തി
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ഉദ്യോഗസ്ഥര്‍ അതിഥി തൊഴിലാളി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ്-19 ബോധവത്കരണം നടത്തി. കൊറോണ വൈറസ് വ്യാപനം തടയുന്ന വിധം, ചികിത്സ, വ്യായാമം എന്നിവയെക്കുറിച്ചായിരുന്നു ക്ലാസുകള്‍. ആസാം, ബംഗാള്‍, കര്‍ണാടക, തമിഴ്നാട്, ഛത്തീസ്ഘട്ട്, ഒറീസ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന 20 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ബോധവത്കരണ ക്ലാസെടുത്തത്.
അതിഥി തൊഴിലാളികളായ 280 പേര് പരിശോധനയിലും ക്ലാസിലും പങ്കെടുത്തു. ടെലിവിഷന്‍, വാട്സ്ആപ്പ് എന്നിവ വഴി നേരത്തെ രോഗ വിവരങ്ങള്‍ അറിഞ്ഞതായും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും രോഗലക്ഷണങ്ങള്‍ ആര്‍ക്കുമില്ലെന്നും തൊഴിലാളികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആഹാരത്തിനോ താമസത്തിനോ ബുദ്ധിമുട്ടില്ലെന്നും അറിയിച്ചു.
ഡി വി സി ബയോളജിസ്റ്റ് സജുതേര്‍ഡ്, ഫൈലേറിയ ഇന്‍സ്പെക്ടര്‍ പി ആര് ബാലഗോപാല്‍, കെ ബാബുരാജ് എന്നിവര്‍ ക്ലാസെടുത്തു. ഫീല്‍ഡ് അസിസ്റ്റന്റുമാരായ ബി പ്രശോഭ ദാസ്, കെ ബാലകൃഷ്ണന്, മനോജ്, ദേവരാജന്‍, വിജയന്, വില്‍ഫ്രഡ്, ഐ സി എന്‍.ഗോപകുമാര്‍, സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Log in to post comments