Post Category
കോവിഡ് 19 അമിത വിലവര്‍ധന, പുഴ്ത്തിവയ്പ്പ്; പൊതുവിപണി പരിശോധന കര്‍ശനമാക്കി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിനെത്തുടര്‍ന്ന് പൊതുവിപണിയില്‍ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവും പൂഴ്ത്തിവയ്പ്പും തടയുന്നതിന് ജില്ലാ ഭരണകൂടം തുടര്‍ന്നുവരുന്ന പൊതുവിപണി പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ജില്ലയിലെ എല്ലാ താലൂക്കുകളിലും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുതല ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സ്‌ക്വാഡ് 115 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 10 ക്രമക്കേടുകള്‍ കണ്ടെത്തി. പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവ എല്ലാ താലൂക്കുകളിലും ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ട്.
date
- Log in to post comments