Post Category
കോവിഡ് 19 4,10,535 കാര്‍ഡുടമകള്‍ക്ക് സൗജന്യ റേഷന്‍
ഏപ്രില്‍ ഒന്നിന് ആരംഭിച്ച സൗജന്യ അരി വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. നിലവില്‍ 4,10,535 കാര്‍ഡുടമകള്‍ക്ക് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കി. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഇന്ന് (ഏപ്രില്‍ 5) റേഷന്‍ കടകള്‍, എഫ് സി ഐ ഗോഡൗണുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. സപ്ലൈകോ സ്ഥാപനങ്ങളും മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. സൗജന്യ അരി വിതരണം തടസം കൂടാതെ നടത്തുന്നതിന് എല്ലാ റേഷന്‍ കടകളിലും അവശ്യാനുസരണം ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. സൗജന്യ റേഷന്‍, അവശ്യ സാധനങ്ങള്‍ എന്നിവ വാങ്ങാന്‍ റേഷന്‍ കടകളിലും സപ്ലൈകോ സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് ശാരീരിക അകലം പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി എസ് ഉണ്ണികൃഷ്ണകുമാര്‍ അറിയിച്ചു.
date
- Log in to post comments