Post Category
കോവിഡ് 19 കൗണ്‍സിലര്‍മാരെ ഫോണിലൂടെ വിളിക്കാന്‍ സൗകര്യമൊരുക്കി വനിതാ കമ്മീഷന്‍
കോവിഡ് 19 പ്രതിരോധ കാലയളവില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഓഫീസ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമായതിനാല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് കൗണ്‍സിലര്‍മാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ ടെലിഫോണിലൂടെ കൗണ്‍സിലര്‍മാരെ വിളിക്കാം. നിയമനടപടികള്‍ ആവശ്യമായ കേസുകളില്‍ കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് ഇടപെടും. ഫോണ്‍ - 9995718666, 9495162057.
date
- Log in to post comments