കോവിഡ് 19 അതിര്‍ത്തിയില്‍ ചരക്കു നീക്കം സജീവം
ആര്യങ്കാവ് വഴി കേരളത്തിലേക്കുള്ള ചരക്ക് നീക്കം സജീവമായി. മന്ത്രി കെ രാജു തമിഴ്‌നാട് റവന്യൂ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അതിര്‍ത്തിയിലെ ചരക്കു നീക്കം സുഗമമായത്.
ഇന്നലെ(ഏപ്രില്‍ 5) ആറു ലോഡ് വൈക്കോല്‍, 16 ലോറി കോഴിത്തീറ്റ, 27 ലോറി കാലിത്തീറ്റ, 15 ലോഡ് മുട്ട, 12 ലോറി പാല്‍, 12 ലോഡ് പച്ചക്കറി, എത്തപ്പഴം എന്നിവ ജില്ലയിലേക്ക് എത്തി.
ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് വഴി കാലിത്തീറ്റ, കോഴിത്തീറ്റ, പാല്‍, മുട്ട, വൈക്കോല്‍ എന്നിവയുടെ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. അതിര്‍ത്തി കടന്നുവരുന്ന ലോറികള്‍ നിരീക്ഷിക്കുവാനും തമിഴ്‌നാട്ടിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് പാസ് നല്‍കുവാനും റൂറല്‍ എസ് പി ഹരിശങ്കറിനെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഏപ്രില്‍ നാലിന് പുളിയറ, തിരുനെല്‍വേലി, കടയനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 40 ഓളം ചരക്കുവാഹനങ്ങള്‍ എത്തിയിരുന്നു. ഇറച്ചിക്കോഴി, പാല്‍, കോഴിമുട്ട, വൈക്കോല്‍ എന്നിവയുടെ നീക്കം ഇതോടെ സജീവമായി. കാലിത്തീറ്റയും കോഴിത്തീറ്റയും സംഭരിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള വാഹനങ്ങളും പോയിട്ടുണ്ട്.
- Log in to post comments