കോവിഡ് 19 നിങ്ങളെ എന്തെങ്കിലും വിഷമിപ്പിക്കുന്നുണ്ടോ? ജില്ലാ മാനസികാരോഗ്യ വിഭാഗം കൂടെയുണ്ട്
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സേവന വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, മറ്റു അവശ്യ സര്‍വീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് പല രീതിയിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാതലത്തില്‍ കൗണ്‍സിലിംഗ് സൗകര്യം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
പൊതുജനങ്ങള്‍ക്കും സേവനം ലഭ്യമാണ്. ഇതുവരെ 2,223 പേര്‍ ടെലി കൗണ്‍സലിംഗ് സേവനം ഉപയോഗപ്പെടുത്തി. ഇതിനായി ജില്ലാ മാനസികാരോഗ്യ വിഭാഗം (ഡി എം എച്ച് പി) മേധാവി ഡോ മിനിയുടെ നേതൃത്വത്തില്‍ ഇരുപതോളം കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. സേവനം അവശ്യമുള്ളവര്‍ക്ക് 9447271410, 8281130196, 8893431847, 9447005161 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
- Log in to post comments