Skip to main content

കോവിഡ് 19 ഗൃഹനിരീക്ഷണം ഇങ്ങനെ

ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ (പോസിറ്റീവ് കേസുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, ഒരു മീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ നിന്നും സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍, പോസിറ്റീവ് കേസ് ആയിട്ടുള്ള വ്യക്തിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കമുള്ളവര്‍) 28 ദിവസത്തെ ഗൃഹനിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.
ലോക്ക് ഡൗണ്‍ കാലയളവ് വരെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് വരുന്നവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും 14 ദിവസം നിര്‍ബന്ധമായും ഗൃഹനിരീക്ഷണത്തില്‍ കഴിയണം.
രോഗലക്ഷണമുള്ള വ്യക്തിയുടെ പരിശോധനഫലം പോസിറ്റീവായാല്‍ അവരുമായി സമ്പര്‍ക്കത്തില്‍  ഏര്‍പ്പെട്ടവര്‍ 14 ദിവസം ഗൃഹനിരീക്ഷണത്തില്‍ കഴിയണം.
കോവിഡ് 19 വൈറസ് ബാധ സ്ഥീരീകരിക്കപ്പെട്ടവര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായതിന് ശേഷവും 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date