Post Category
കോവിഡ് 19 പൊതുവിപണിയില്‍ സംയുക്ത പരിശോധന തുടരും
കോവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് സിവില്‍ സപ്ലൈസ്, റവന്യൂ, ആരോഗ്യം, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ നടത്തിവരുന്ന സംയുക്ത പരിശോധന വരുംദിവസങ്ങളിലും തുടരും. ഇതുവരെ ജില്ലയില്‍ 1,832 പൊതുവിപണന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടന്നു. 86 കടകള്‍ക്കെതിരെ വിവിധ ക്രമക്കേടുകള്‍ക്ക് നിയമനടപടികളും സ്വീകരിച്ചു. ലീഗല്‍ മെട്രോളജി വകുപ്പ് തൂക്കക്കുറവ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് 11,000 രൂപ പിഴ ഈടാക്കി.
താലൂക്ക് സപ്ലൈ ആഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക്തലത്തില്‍ രൂപം കൊടുത്ത സംയുക്ത പരിശോധനാ സംഘങ്ങള്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ക്ക് കര്‍ശനമായ താക്കീതുകളും നല്‍കി.
date
- Log in to post comments