Skip to main content

കെട്ടിടനിർമ്മാണത്തൊഴിലാളി ക്ഷേമനിധി: ധനസഹായം ബാങ്ക് അക്കൗണ്ട് വഴി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ പരിധിയിൽ രജിസ്റ്റർ ചെയ്ത് രണ്ടു വർഷം പൂർത്തിയാക്കിയവരും 2018 ലെ രജിസ്‌ട്രേഷന് പുതുക്കൽ നടത്തിയിട്ടുളളവരുമായ തൊഴിലാളികൾക്ക് 1000 രൂപ വീതം ധനസഹായം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും. ബോർഡിൽ നിന്നും മറ്റ് ആനുകൂല്യങ്ങൾ വാങ്ങിയതുമായ തൊഴിലാളികളുടെ ലിസ്റ്റിൽ നിന്നും സജീവ അംഗത്വമുളള തൊഴിലാളികൾക്ക് അപേക്ഷ കൂടാതെ ഈ ധനസഹായം ലഭിക്കും. നിശ്ചിത അപേക്ഷയും ഐ.ഡി കാർഡിന്റെ ഒന്ന് മുതൽ അവസാന പുതുക്കൽ വരെയുളള പേജുകളും, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ  kbocwwbtvmcovid19@gmail.com    എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു നൽകാം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2329516, 9995231115.
പി.എൻ.എക്സ്.1366/2020

date