കോവിഡ് 19 ഐസൊലേഷനിലുള്ള ഒരാള്‍ കൂടി പോസിറ്റീവ്
വെളിനല്ലൂര്‍ പഞ്ചായത്തില്‍ ഓയൂര്‍ മീയന നിവാസിയായ യുവാവിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മാര്‍ച്ച് 24ന് ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും ഇന്‍ഡിഗോ ഫ്ളൈറ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഇദ്ദേഹം വെളിനല്ലൂരിലെ താമസ സ്ഥലത്ത് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് എത്തുകയും സ്ഥലസൗകര്യമില്ലാത്തത് ബോധ്യപ്പെട്ട് ഏപ്രില്‍ ഒന്നിന് കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. നാലാം തീയതി സാമ്പിള്‍ ശേഖരണത്തിനായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച ശേഷം പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ തുടര്‍ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ (ജ6) റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റുകളുടെ വിവരങ്ങളും ശേഖരിച്ചു വരുന്നു. ഇദ്ദേഹത്തിന്റെയും നിലവില്‍ ആശുപത്രിയില്‍ ഉള്ള പോസിറ്റീവായ മറ്റു നാലു പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
- Log in to post comments