കോവിഡ് 19 രോഗികള്‍ക്ക് ആശ്വാസമായി യുവജന കമ്മീഷന്
ലോക്ക് ഡൗണിനെ തുടര്‍ന്ന് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാത്ത ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ച് സംസ്ഥാന യുവജന കമ്മീഷന്. യുവജന കമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് മരുന്നുകള്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് എത്തിക്കുന്നത്.
യുവജന കമ്മീഷന് യൂത്ത് ഡിഫെന്‍സ് ഫോഴ്സ് വോളന്റിയര്‍മാര്‍ സമാഹരിച്ച മരുന്നുകളുമായി ദൗത്യസംഘം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് എത്തിക്കുന്നത്.
കേരള ഫയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്ന്റെയും സംസ്ഥാന യുവജനകമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെയും നേതൃത്വത്തിലാണ് ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരെ ഒരുക്കുന്നത് അടക്കമുള്ള യുവജന കമ്മീഷന്റെ നടപടികള്‍ ഇതിനോടകം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രശംസ നേടിയിരുന്നു. യുവജനകമ്മീഷന്റെ സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
- Log in to post comments