Post Category
കോവിഡ് 19: ജനകീയ അടുക്കളയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ കൈമാറി ഉമയനല്ലൂര്‍ സമൃദ്ധി
മയ്യനാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ അടുക്കളയ്ക്ക് ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൈമാറി ഉമയനല്ലൂര്‍ സമൃദ്ധി. സ്വാശ്രയ കര്‍ഷക സമിതിയുടെ നേതൃത്യത്തില്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കളാണ് സമൃദ്ധി ചെയര്‍മാന്റെ നേതൃത്വത്തില്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൃദ്ധിയുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ലഘുലേഖകളുടെ വിതരണം നടത്തുകയും മാസ്‌ക് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിച്ച് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സൗജന്യമായി വിതരണം നടത്തുകയും ചെയ്തിരുന്നു.
date
- Log in to post comments