Skip to main content

കോവിഡ് 19 ആശ്വാസ ധനസഹായം നല്‍കും

കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് ആശ്വാസധന സഹായമായി 1000 രൂപ വീതം വിതരണം ചെയ്യും. ബോര്‍ഡില്‍ അംഗമായി തുടരുകയും 2019 മാര്‍ച്ച് 31 വരെയുള്ള അംശദായം പൂര്‍ണമായി അടച്ചിട്ടുള്ളവരുമായിരിക്കണം.  അംഗമായി ചേര്‍ന്ന് കുടിശികയില്ലാതെ അംശദായം അടച്ചു വരുന്ന സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോര്‍, മെഡിക്കല്‍ ലാബറട്ടറികള്‍, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് അപേക്ഷിക്കേണ്ടത്. ക്ഷേമനിധി അംഗങ്ങളില്‍ കോവിഡ് 19 ബാധിതരായിട്ടുണ്ടെങ്കില്‍ 10,000 രൂപ ധനസഹായവും കോവിഡ് ബാധയുണ്ടെന്ന സംശയത്തില്‍ വീടുകളിലോ ആശുപത്രികളിലോ കഴിയുന്ന അംഗത്തിന് 5000 രൂപയും ലഭിക്കും.
അര്‍ഹരായവര്‍ ക്ഷേമനിധി അംഗത്വ നമ്പര്‍, ബാങ്കിന്റെ പേര്, ശാഖ, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് ഇ കോഡ്, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി അപേക്ഷ ഏപ്രില്‍ 30 നകം ുലലറശസമസഹാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ 8129891561 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലോ അയയ്ക്കണം. കോവിഡ് ബാധിതര്‍/ഐസൊലേഷനില്‍ ചികിത്സയ്ക്ക് വിധേയരായവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ലാബറട്ടറി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നിവയിലെ അംഗങ്ങള്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ ജോലി ചെയ്തിരുന്നു എന്നുള്ള ഉടമയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് 0474-2792248 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

date