കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗദീപമായി അഗ്നിരക്ഷാ സേന
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗദീപമായി അഗ്നിരക്ഷാ സേന. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍, മാസ്‌ക്-സാനിറ്റൈസര്‍ നിര്‍മാണം, ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഗ്നിരക്ഷാ സേന മുന്‍നിരയിലാണ്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി സാനിറ്റൈസര്‍, രണ്ടായിരത്തിലധികം ഫേസ് മാസ്‌ക്കുകള്‍ എന്നിവ നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. വകുപ്പിന്റെ വാഹനങ്ങളിലൂടെയുള്ള അനൗണ്‍സ്‌മെന്റ്, ജില്ലയിലെ 11 നിലയങ്ങളിലായി പൊതുജനങ്ങള്‍ക്കും മറ്റുമായി രണ്ടായിരത്തിലധികം ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടത്തി.
ജില്ലയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ജില്ലാ ആശുപത്രികള്‍, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഐസോലേഷന്‍ വാര്‍ഡുകള്‍, ജില്ലാ ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി.
ജില്ലയിലെ ആദ്യ കൊറോണ ബാധിതന്റെ വീട്, അദ്ദേഹം സന്ദര്‍ശിച്ച പ്രഥമികാരോഗ്യ കേന്ദ്രം, സ്വകാര്യ ആശുപത്രി, ലാബ് എന്നിവ അണുനശീകരണം നടത്തി. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റോഡിന്റെ വശങ്ങളിലുള്ള ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍, കലക്‌ട്രേറ്റ്, കെ എസ് ഇ ബി ഓഫീസുകള്‍, സബ് സ്റ്റേഷനുകള്‍, എക്‌സൈസ് ഓഫീസുകള്‍, ബാങ്കുകള്‍, എ ടി എമ്മുകള്‍, എഫ് സി ഐ ഗോഡൗണുകള്‍, പത്രമാധ്യമ ഓഫീസുകള്‍, ഹാര്‍ബറുകള്‍, ബോട്ടുകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, പൊതുവിതരണ കേന്ദ്രങ്ങള്‍, ഐസോലേഷന് വേണ്ടി സജ്ജീകരിച്ച കേന്ദ്രങ്ങള്‍ തുടങ്ങി ജില്ലയിലെ രണ്ടായിരത്തോളം പൊതുഇടങ്ങള്‍ സേന അണുവിമുക്തമാക്കി.
ഡിസിന്‍ഫെക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടായിരത്തോളം ലിറ്റര്‍ സോഡിയം ഹൈപ്പോ ക്ലോറേറ്റ്, 2000 കിലോ ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിച്ചു. സേനയുടെ എം ടി യു, ഫോം ടെണ്ടര്‍, വാട്ടര്‍ മിസ്റ്റ്, ബുള്ളറ്റ് വാട്ടര്‍ മിസ്റ്റ് എന്നീ വാഹനങ്ങള്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു.
വകുപ്പിന്റെ കടയ്ക്കല്‍, പുനലൂര്‍ ഓഫീസുകളിലെ വാഹനങ്ങള്‍ 24 മണിക്കൂറും ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ക്യാമ്പ് ചെയ്ത് അതുവഴി വരുന്ന വാഹനങ്ങളും ചരക്കുലോറികളും അണുനാശിനി തളിച്ച് അണുവിമുക്തമാക്കി വരുന്നു. നഗരത്തിലെ ആംബുലന്‍സുകള്‍, പത്രമാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പ്, മറ്റ് വകുപ്പുകളുടെയും വാഹനങ്ങള്‍ ആശ്രമം മൈതാനത്ത് എത്തിച്ച് അണുനശീകരണം നടത്തി. എ ആര്‍ ക്യാമ്പിലെത്തി പൊലീസ് വകുപ്പിന്റെ വാഹനങ്ങള്‍, നിരീക്ഷണത്തിലിരിക്കെ സംസ്ഥാനം വിട്ട സബ് കലക്ടറുടെ വാഹനം ഉള്‍പ്പടെ നിരവധി വാഹനങ്ങളും അണുവിമുക്തമാക്കി.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനമാന കടപ്പാക്കട നിലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിനും അശുപത്രിയില്‍ എത്തിക്കുന്നതിനുള്ള സഹായത്തിനുമായോ 101 എന്ന നമ്പരിലോ 0474-2746200 നമ്പരിലോ ബന്ധപ്പെടാം.
തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് വരെയുള്ള സ്ഥലങ്ങളിലേക്ക് ജീവനരക്ഷാ മരുന്നെത്തിക്കുന്നതിന് ജില്ലാ ആസ്ഥാനങ്ങള്‍ കണ്ണികളായി പ്രവര്‍ത്തിച്ചു. നിര്‍ധന കുടുംബങ്ങള്‍ക്ക് ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളും സേന എത്തിച്ചുവരുന്നു. സേനയുടെ പ്രവത്തനങ്ങളില്‍ ഡന്നദ്ധ സേനയായ അഞ്ഞൂറോളം സിവില്‍ ഡിഫന്‍സ് വോളന്റിയേഴ്‌സും പ്രവര്‍ത്തിക്കുന്നു. സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവര ശേഖരണത്തിനും സിവില്‍ ഡിഫന്‍സിന്റെ ഹാം റേഡിയോ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ടീമും പ്രവത്തന സജ്ജരാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, പുനലൂര്‍ താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, ജില്ലാ ഫയര്‍ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, കലക്‌ട്രേറ്റ്, കോവിഡ് 19 വാര്‍ റൂം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഹാം റേഡിയോയുടെ സേവനം ലഭ്യമാണ്.
- Log in to post comments