Post Category
കോവിഡ് 19 ജില്ലയില്‍ ഒരു പോസിറ്റീവ് കേസ് കൂടി
ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് പോസിറ്റീവായി. നിലമേല്‍ കൈതോട് സ്വദേശിയായ മധ്യവയസ്‌ക്കനാണ് (ജ7) കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും മുംബൈ വഴി തിരുവനന്തപുരത്ത് എത്തിയ ഇയാളുടെ സാമ്പിള്‍ ഏപ്രില്‍ അഞ്ചിന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ എടുക്കുകയും പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിട്ട് ഒഫ് ബയോടെക്‌നോളജിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇന്നലെ(ഏപ്രില്‍ 7) പരിശോധനാ ഫലം പോസിറ്റീവായതോടെ വിദഗ്ധ പരിചരണത്തിനായി പ്രവേശിപ്പിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഴുവന്‍ പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റുകളും കണ്ടെത്താന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments