കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രിമാര്‍
ജില്ലയിലെ കോവിഡ് 19 നിയന്ത്രണ നടപടികള്‍ വിലയിരുത്തി മന്ത്രിമാരും ജനപ്രതിനിധികളും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കലക്‌ട്രേറ്റിലും മന്ത്രി കെ രാജു സൂം കോണ്‍ഫറന്‍സിലൂടെയുമാണ് അവലോകനത്തില്‍ പങ്കെടുത്തത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മന്ത്രിമാര്‍ വിലയിരുത്തി.
കൊറോണ ട്രീറ്റ്‌മെന്റ് സെന്ററുകളായ ആശുപത്രികള്‍, കൊറോണ കെയര്‍ സെന്ററുകള്‍, റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ സൗകര്യങ്ങള്‍, ഗൃഹ നിരീക്ഷണം, സൗജന്യ അരി വിതരണ പുരോഗതി, അതിഥി തൊഴിലാളികള്‍ക്കുള്ള ആശ്വാസ നടപടികള്‍, അന്തര്‍ സംസ്ഥാന ചരക്ക് നീക്കം, തദ്ദേശ സ്ഥാപനതല പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ അടുക്കളകള്‍, മത്സ്യ വിപണനം, ഭക്ഷ്യസുരക്ഷാ പരിശോധനകള്‍, അഗതി മന്ദിരങ്ങളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളും മരുന്നുകളും, സന്നദ്ധ സേവന പാസുകള്‍ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് യോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്.
എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, അഡ്വ എ എം ആരിഫ്, അഡ്വ കെ സോമപ്രസാദ്, എം എല്‍ എ മാരായ മുല്ലക്കര രത്‌നാകരന്‍, കെ ബി ഗണേഷ്‌കുമാര്‍, പി അയിഷാ പോറ്റി, കോവൂര്‍ കുഞ്ഞുമോന്‍, എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, മേയര്‍ ഹണി ബഞ്ചമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ തദ്ദേശ സ്ഥാപന മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments