Post Category
കോവിഡ് 19 ധനസഹായത്തിന് രേഖകളുടെ പകര്‍പ്പ് ഹാജരാക്കണം
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നതിന് ജില്ലയില്‍ സജീവ അംഗത്വം നിലനിര്‍ത്തിവരുന്ന തൊഴിലാളികള്‍ അംശദായം അടയ്ക്കുന്ന പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് ഏപ്രില്‍ 15 നകം ജില്ലാ ഓഫീസില്‍ ഹാജരാക്കണം. വിശദ വിവരങ്ങള്‍ 0474-2749048 നമ്പരില്‍ ലഭിക്കും.
date
- Log in to post comments