Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിലേക്ക് സംഭാവന നല്‍കി

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അദ്യഘട്ടമായി അഞ്ചുലക്ഷം രൂപ സംഭാവന നല്‍കി.  സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ പ്ലാവറ ജോണ്‍ ഫിലിപ്പ്, സെക്രട്ടറി ബി രാധാകൃഷ്ണപിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് വി ശോഭ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് ചെക്ക് കൈമാറി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്ന്, ഫേസ് മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ വാങ്ങുന്നതിന് കുണ്ടറ താലൂക്ക് ആശുപത്രിയ്ക്ക് രണ്ടു ലക്ഷം രൂപയും നല്‍കി.

 

date