Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. ബ്ലോക്ക് പ്രസിഡന്റ് എസ്.ലൈല ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ ഫിഷറീസ്  വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയ്ക്ക് ചെക്ക് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീജ ഹരീഷ്,മെമ്പര്‍മാരായ എ.സുന്ദരേശന്‍, ഡി ഗിരികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ശംഭു, ബ്ലോക്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date