കോവിഡ് 19: ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന ശക്തം
കൊറോണ 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ജാഗ്രതാ സ്‌ക്രീനിംഗ്. 16 ആരോഗ്യ ബ്ലോക്കുകളില്‍ ആറു സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളില്‍ രോഗബാധ ഉണ്ടാകാതെ സംരക്ഷിക്കുന്നതിനും സമൂഹവ്യാപനം തടയുന്നതിനുമായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് സിവില്‍ പൊലിസ് ഓഫീസര്‍മാരും 28 ആരോഗ്യ പ്രവര്‍ത്തകരുമടങ്ങിയ സംഘം 47 മൈഗ്രന്റ് സൈറ്റുകള്‍ സന്ദര്‍ശിച്ചു. മൈനാഗപ്പള്ളി, പെരിനാട്, ഇടമുളയ്ക്കല്‍, കുമ്മിള്‍, പാലത്തറ, മേവറം എന്നിവിടങ്ങളിലായി സ്‌ക്രീനിങ് നടത്തി.
അസം- 53, ഉത്തര്‍പ്രദേശ് - 5, ഒഡിഷ - 7, ബീഹാര്‍ - 4, ജാര്‍ഖണ്ഡ് - 2, പശ്ചിമ, ബംഗാള്‍ - 412, തമിഴ്‌നാട് - 11, ഛത്തിസ്ഗഢ് - 2, നാഗലാന്റ്-1 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്.
അഞ്ചു വയസില്‍ താഴെ പ്രായമുള്ള ആറു കുട്ടികള്‍ ഉള്‍പ്പെടെ 500 പേര്‍ക്ക് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒരാള്‍ക്ക് മാത്രമാണ് പനിലക്ഷണങ്ങള്‍. ജില്ലാ മലേറിയ ഓഫീസര്‍ എസ് ഐ ഷാജിലാല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ ഗോപിനാഥ്, അബ്ദുള്‍ കലാം ആസാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രവികുമാര്‍, ബൈജു, ഡി വി സി കണ്‍സല്‍ട്ടന്റ് മനു എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments