Skip to main content

കോവിഡ് 19 ഐസൊലേഷനില്‍ ഉള്ള ഒരാള്‍ കൂടി പോസിറ്റീവ്

ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി പോസിറ്റീവായി ( P8 ). നിലമേല്‍ കൈതോട് സ്വദേശിയായ 21 വയസുകാരനായ ഇദ്ദേഹം നേരത്തെ പോസിറ്റീവായ   P7     ന്റെ മകനാണ്. അധികൃതരുമായി പങ്കുവച്ച വിവരമനുസരിച്ച് വീട്ടിലെത്തിയ മാര്‍ച്ച് 23 ന് ശേഷം  ഇയാള്‍ അധികം യാത്ര ചെയ്തിട്ടില്ല. 24 വൈകിട്ട് 6.30 മുതല്‍ 6.45 വരെ തൊട്ടടുത്തുള്ള കൈതോട് നൂറുല്‍ ഹുദാ മസ്ജിദില്‍ നിസ്‌ക്കാരത്തിന് പോയി. അവിടെ അഞ്ചോളം പേരുണ്ടായിരുന്നു. മാര്‍ച്ച്  25 മുതല്‍ കര്‍ശനമായ ഗൃഹനിരീക്ഷണത്തിലാണ്. ഏപ്രില്‍ ഏഴിന് രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ത്തന്നെ സാമ്പിള്‍ ശേഖരിച്ചു. ഇന്നലെ(ഏപ്രില്‍ 9) ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം പോസിറ്റീവായതോടെ വിദഗ്ധ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി ഇടപെട്ട പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ പോസിറ്റീവായി പരിചരണത്തിലുള്ള   എഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും കമ്യൂണിറ്റി വ്യാപനം ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date