Skip to main content

കോവിഡ് 19 പതിനായിരത്തിലധികം പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

  ജില്ലയില്‍ കോവിഡ് ഗൃഹനിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു. ഇന്നലെ മാത്രം 1,491 പേര്‍ ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ആകെ 10,821 പേരാണ് ഇതുവരെ ഗൃഹനിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇനി 7,925 പേര്‍ മാത്രമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ജില്ലയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. സാമൂഹിക വ്യാപനമില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.  സര്‍വെയ്ലന്‍സിന്റെ ഭാഗമായി 1,670 ടീമുകളായി 3,586 വോളന്റിയര്‍മാര്‍ 17,268 വീടുകളില്‍ സന്ദര്‍ശനം നടത്തി. 91 റാപ്പിഡ് റെസ്പോണ്‍സ് ടീമുകളും 13 റെയില്‍വേ-റോഡ് സ്‌ക്വാഡുകളും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
കണക്കുകളില്‍ രോഗവിമുക്തി നേടിയവര്‍ കൂടി വരുന്നുവെങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണ്ടതുണ്ട്. എല്ലാ നിയമങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും അനുസരിച്ച് സാമൂഹിക അകലം പാലിച്ച് ജീവിതം സുരക്ഷിതമാക്കുന്നതിനായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date