കോവിഡ് 19 മത്സ്യ വിപണനത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി ഫിഷറീസ് വകുപ്പ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ തങ്കശ്ശേരി, വാടി, മൂതാക്കര, പോര്‍ട്ട് കൊല്ലം എന്നീ ലാന്റിംഗ് സെന്ററുകളിലെ മത്സ്യ വിപണനത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി അറിയിച്ചു.
എല്ലാ വലിപ്പത്തിലുമുള്ള മത്സ്യങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് മാത്രമേ ടോക്കന്‍ നല്‍കൂ. എല്ലാവര്‍ക്കും മത്സ്യ ലഭ്യത ഉറപ്പുവരുത്തുന്നതിന് വലിയ വണ്ടികള്‍ക്ക് 30 പെട്ടി വീതവും പിക്കപ്പ്, എയിസ് തുടങ്ങിയ വാഹനങ്ങള്‍ക്ക് എട്ടു പെട്ടി വീതവും പെട്ടി ഓട്ടോകള്‍ക്ക് അഞ്ചു പെട്ടി വീതവും നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ഒരു ലാന്റിംഗ് സെന്ററില്‍ ഒരു വലിയ വാഹനവും മൂന്നു ചെറിയ വാഹനങ്ങളും കടത്തിവിടാന്‍ തീരുമാനിച്ചു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യകച്ചവടക്കാര്‍ക്കും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും മാത്രമായി വിപണനം നടത്താനും തീരുമാനിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments