Skip to main content

കോവിഡ് 19 ഹാര്‍ബര്‍; മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം

കൊല്ലത്ത് ലാന്റിംഗ് സെന്ററുകളില്‍ എത്തുന്ന മത്സ്യം വാങ്ങുന്നതിനായി മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. ഇവര്‍ക്കായി മത്സ്യഫെഡ് നടത്തുന്ന മത്സ്യ വിതരണത്തിന് കൊല്ലം പോര്‍ട്ടിനുള്ളില്‍ സൗകര്യമൊരുക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി അറിയിച്ചു. നേരത്തെ തങ്കശ്ശേരി ബസ് ബേയില്‍ ഏര്‍പ്പെടുത്തിയിരുന്ന സൗകര്യം ഇനി പോര്‍ട്ടിനുള്ളിലായിരിക്കും ലഭിക്കുക.

 

date