Skip to main content

കോവിഡ് 19 പരിശോധനകള്‍ കര്‍ശനമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്

കൊല്ലം പൊതു മാര്‍ക്കറ്റ്, തങ്കശ്ശേരി, കാങ്കത്ത്മുക്ക്, നെല്ലിമുക്ക്, താന്നിക്കമുക്ക് എന്നിവിടങ്ങളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സവാള, ചെറിയ ഉള്ളി എന്നിവയുടെ വില കൂട്ടി വാങ്ങിയ വ്യാപാരികള്‍ക്ക് അത് കുറയ്ക്കാനുള്ള നിര്‍ദേശവും നല്‍കി.
റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ തൂക്കക്കുറവ്, ഉപയോഗ ശൂന്യമായ ഭക്ഷ്യധാന്യങ്ങളുടെ വിതരണം എന്നിവ ശ്രദ്ധയില്‍പ്പെട്ടു. ക്രമക്കേട് കണ്ടെത്തിയ റേഷന്‍ കടകള്‍ക്ക് എതിരെ പിഴ ചുമത്തി.
പരിശോധനയില്‍ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ സി വി അനില്‍കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ അനിയന്‍, ബി ഗോപകുമാര്‍, ഹുസൈന്‍, ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date