കോവിഡ് 19 സഹപാഠി വിളിച്ചു; പി പി ഇ കിറ്റ് റെഡി
കോവിഡ് 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമായ പി പി ഇ കിറ്റുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി ഹോളിക്രോസ് സൊസൈറ്റി ഓഫ് സിസ്റ്റേഴ്‌സ്. 150 കിറ്റുകളാണ് ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ലഭിച്ചത്.
പി പി ഇ കിറ്റുകളുടെ അടിയന്തര ആവശ്യം മനസിലാക്കിയ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കളമശ്ശേരി രാജഗിരി കോളേജിലെ തന്റെ പഴയ സഹപാഠിയും ഹോളിക്രോസ് ആശുപത്രി പ്രത്യാശയുടെ പ്രതിനിധി സിസ്റ്റര്‍ ആശ കിഴക്കുംതലയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ കോട്ടയത്ത് ബന്ധപ്പെട്ടാണ് കിറ്റുകള്‍ എത്തിച്ചത്. എന്‍ 95 സര്‍ജിക്കല്‍ ഫേസ് മാസ്‌ക്കുകളും എത്തിക്കാമെന്ന് ഹോളിക്രോസ് സൊസൈറ്റി ഓഫ് സിസ്റ്റേഴ് അറിയിച്ചു.
കലക്‌ട്രേറ്റില്‍ കിറ്റ് കൈമാറാന്‍ സിസ്റ്റര്‍ ആശയോടൊപ്പം സുപ്പീരിയര്‍ ജോസിയ കൂനംപറയില്‍, അഡ്മിനിസ്‌ട്രേറ്റര്‍ വിന്നി പാലക്കുടിയില്‍ എന്നിവരും കലക്‌ട്രേറ്റില്‍ എത്തിയിരുന്നു.
- Log in to post comments