Skip to main content

വ്യാജവാറ്റ് സംഘത്തെ അറസ്റ്റു ചെയ്തു

ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട കണിയാംകടപള്ളി പുരയിടത്തില്‍ അനധികൃതമായി വ്യാജചാരായം നിര്‍മിച്ച ജാക്‌സണിനേയും അരുണിനേയും അറസ്റ്റുചെയ്തു. 40 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെകടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളി പുരയിട ഭാഗത്ത് എത്തിയ സമയം ഗ്യാസ്സ്റ്റൗ ഉപയോഗിച്ച് ജാക്‌സണും അരുണും ചേര്‍ന്ന് വ്യാജചാരായം നിര്‍മിക്കുകയായിരുന്നു. ഇവരെ പ്രതികളാക്കി കേസ്സ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ എസ് ടി ബിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ  അനീഷ്, സലീം, ഏ എസ് ഐ സജിത്ത്, സി പി ഒ മാരായ ഉഷ, സനീഷ, ശ്രീലാല്‍ എന്നിവര്‍ പങ്കെടുത്തു.
 

 

date