Post Category
കോവിഡ് 19 മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കനാലുകളിലേക്ക് കോഴിവേസ്റ്റ് വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. കനാലില്‍ ജല വിതരണം നടത്തുന്നത് പ്രധാനമായും കുടിവെള്ളത്തിനും കൃഷിക്കും വേണ്ടിയാണ്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കനാലിലെ ജലം ഉപയോഗിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. കനാലിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനും അവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരം കേസെടുക്കുന്നതിന് നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments