Post Category
കോവിഡ് 19 അതിഥി തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി. തൊഴിലാളികളുടെ സംസ്ഥാനം, മേല്‍വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ജില്ലയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ മുഖേനയാണ് വിവരശേഖരണം നടത്തുന്നത്. ഇതിനോടകം 2,365 അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇന്ന്(ഏപ്രില്‍ 12) വൈകുന്നേരത്തോടെ വിവരശേഖരണം പൂര്‍ത്തിയാകുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എ ബിന്ദു അറിയിച്ചു.
date
- Log in to post comments