Skip to main content

കോവിഡ് 19 മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

ലോക്ക് ഡൗണിന്റെ  പശ്ചാത്തലത്തില്‍ മത്സ്യകച്ചവടക്കാര്‍ക്ക് മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇതിനായി കച്ചവടക്കാരെ നാല് വിഭാഗങ്ങളായി തരംതിരിച്ചു.
(എ) ഇന്‍സുലേറ്റഡ് വാഹനങ്ങള്‍
(ബി) നാലു വീലുള്ള വാഹനങ്ങള്‍
(സി) ഇരുചക്ര വാഹനങ്ങള്‍
(ഡി) തലചുമട് കച്ചവടക്കാര്‍
ഇതില്‍ ആദ്യത്തെ മൂന്നു വിഭാഗങ്ങള്‍ക്ക് എസ് എം എസ്  മുഖേന മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. തലച്ചുമട് കച്ചവടക്കാര്‍ക്ക് മത്സ്യഫെഡില്‍ നേരിട്ട്  രജിസ്റ്റര്‍ ചെയ്യാം.
വാഹന രജിസ്റ്റര്‍ നമ്പര്‍ - ഉടമയുടെ പേര് - കാറ്റഗറി(എ/ബി/സി) എന്ന മാതൃകയില്‍ 9188524384 ഫോണ്‍ നമ്പരില്‍ എസ് എം എസ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ഒരു ഫോണില്‍ നിന്നു ഒരു എസ് എം എസ് മാത്രമേ അയക്കാന്‍ പാടുള്ളൂ. രജിസ്‌ട്രേഷന്‍ ഇന്ന്(ഏപ്രില്‍ 12) രാവിലെ എട്ടു മുതല്‍ ആരംഭിക്കും. പ്രാഥമിക രജിസ്‌ട്രേഷന്‍ ഏപ്രില്‍ 14 ന് വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടോക്കണ്‍ എസ് എം എസ് ആയി ലഭിക്കും.

date