Post Category
കോവിഡ് 19 സമൂഹ അടുക്കള: മൂന്ന് ലക്ഷത്തോളം ഭക്ഷണ പൊതികള്‍
ജില്ലയിലെ സമൂഹ അടുക്കളകളില്‍ നിന്ന് ആവശ്യക്കാരിലേക്ക് എത്തിയത് 298102 ഭക്ഷണപ്പൊതികള്‍. 256303 ഉച്ചയൂണുകളും 25079 പ്രാതലുകളും 16720 അത്താഴപ്പൊതികളുമാണ് 94 സമൂഹ അടുക്കളകളില്‍ നിന്ന് വിതരണം ചെയ്തത്. സൗജന്യമായാണ് സമൂഹ അടുക്കളകളില്‍ നിന്ന് ഭക്ഷണം.
37 ജനകീയ ഹോട്ടലുകളില്‍ നിന്ന് 29445 ഉച്ചഭക്ഷണപ്പൊതികള്‍ 20 രൂപ നിരക്കില്‍ നല്കി. 1623 പ്രഭാത ഭക്ഷണവും 472 രാത്രിഭക്ഷണവും സബ്സിഡി നിരക്കില്‍ നല്‍കിയിട്ടുണ്ട്.
date
- Log in to post comments