Post Category
കോവിഡ് 19 ദുരിതാശ്വാസ നിധിലേക്ക് ജില്ലയില്‍ നിന്നുള്ള സംഭാവന 10 കോടി കഴിഞ്ഞു
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നുള്ള സംഭാവന 10 കോടി കഴിഞ്ഞു. ഇന്നലെ(ഏപ്രില്‍ 13) വരെയുള്ള ആകെ സംഭാവന 10,14,84,167 കോടി രൂപ. കൊല്ലം കോര്‍പ്പറേഷനും എന്‍ എസ് സഹകരണ ആശുപത്രിയും ഒരോ കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി. നടയ്ക്കല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷം രൂപയും കൊല്ലം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും സംഭാവനയായി നല്കി.
date
- Log in to post comments