Post Category
കോവിഡ് 19 ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത കോവിഡ് സൂം പരിശീലനം നാളെ(ഏപ്രില്‍ 15)
ജില്ലയില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതിനാല്‍ കോവിഡ് ചികിത്സയില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനായി നാളെ (ഏപ്രില്‍ 15) ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ഹബീബ് നേതൃത്വം നല്‍കും. എയര്‍ ബോണ്‍ ഇന്ഫെക്ഷന് കണ്ട്രോള് മെഷര്‍സ്, ട്രീറ്റ്മെന്റ് ഗൈഡ് ലൈന്‍, എ ബി സി ഓഫ് കോവിഡ് കേസ് എന്നീ സെഷനുകളും ഉണ്ടാകും. സംശയ നിവാരണത്തിനും നൂതനാശയങ്ങള്‍ പങ്കു വയ്ക്കുന്നതിനുള്ള അവസരവും ലഭിക്കും.
date
- Log in to post comments