Skip to main content

കോവിഡ് 19 ആരോഗ്യ പ്രവര്‍ത്തകര്‍ 13,195 വീടുകള്‍ സന്ദര്‍ശിച്ചു

കോവിഡ്- 19 സാമൂഹ്യ വ്യാപനം വഴി പകരുന്നത് തടയുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ 13,195 വീടുകള്‍ സന്ദര്‍ശിച്ചു. 1,234 വാര്‍ഡുകളിലായി 1,439 സ്‌ക്വാഡുകളാണ് സന്ദര്‍ശനം നടത്തിയത്. ക്വാറന്റയിനിലുള്ള 5,387 പേര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഫീല്‍ഡ്/റെയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ-സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍, 11 സ്‌ക്വാഡുകള്‍ എന്നിങ്ങനെ 3,761 പേരാണ് ഫീല്‍ഡില്‍ സജീവമായിട്ടുള്ളത്. ജനപ്രതിനിധികളും വോളന്റിയര്‍മാരും ജനമൈത്രി പോലിസും പങ്കാളികളായി.

 

date