Post Category
കോവിഡ് 19 ക്വാറന്റെയിന്‍; 173 കൊറോണ കെയര്‍ സെന്ററുകള്‍
കോവിഡ് 19 സമ്പൂര്‍ണ നിയന്ത്രണം ലക്ഷ്യമിട്ട് ജില്ലയില്‍ 173 കൊറോണ കെയര്‍ സെന്ററുകള്‍. വ്യക്തിഗത പരിചരണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് കഴിയുന്നതിന് കിടക്ക സൗകര്യമുള്ള 4,557 മുറികള്‍ സജ്ജമാണ്. നിലവില്‍ ഒന്‍പത് സെന്ററുകളില്‍ 158 പേരാണ് പ്രത്യേക പരിചരണത്തിലുള്ളത്. രോഗപരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒരേ സമയം 967 പേര്‍ക്ക് കിടക്ക സൗകര്യമുള്ള 20 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
date
- Log in to post comments