Skip to main content

കോവിഡ് 19 മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് പരിശീലനം നല്‍കി

കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. പാരിപ്പള്ളി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ഹബീബ് ക്ലാസുകള്‍ നയിച്ചു. എയര്‍ ബോണ്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ മാര്‍ഗ്ഗങ്ങള്‍, ട്രീറ്റ്‌മെന്റ് ഗൈഡ് ലൈന്‍, എ ബി സി ഓഫ് കോവിഡ് കേസ് എന്നീ മേഖലകളില്‍ അവതരണം നടത്തി. സംശയ നിവാരണത്തിനും നൂതനാശയങ്ങള്‍ പങ്കു വയ്ക്കുന്നതിനും അവസരം നല്‍കി.
പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് 157 ഡോക്ടര്‍മാര്‍ പങ്കെടുത്തു.  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്നറിയപ്പെടുന്ന മുന്‍നിര കോവിഡ് പരിരക്ഷാ ആശുപത്രികളില്‍ 24 മണിക്കൂര്‍ സേവനമാകും നല്‍കുക. 25 ബെഡിന് നാല് മണിക്കൂര്‍ നീളുന്ന ആറു ഷിഫ്റ്റുകളിലായി എട്ട് ഡോക്ടര്‍മാര്‍, 12 സ്റ്റാഫ് നഴ്‌സുമാര്‍, 10 ക്ലീനിംഗ് സ്റ്റാഫുകള്‍, ആറ് ഹെല്‍ത്ത് കെയര്‍ വോളന്റിയര്‍മാര്‍, മൂന്നു ഫാര്‍മസിസ്റ്റുകള്‍ എന്നിങ്ങനെയാണ് ക്രമീകരണം. 50 ബെഡിന് ഇരട്ടി സജ്ജീകരണം. ഓരോ യൂണിറ്റും പൂര്‍ണ സജ്ജമായ ആശുപത്രിക്ക് തുല്യമാണ്.  ഒ പി, ഐ പി അഡ്മിഷന്‍ രജിസ്റ്ററുകള്‍ തുടങ്ങിയവ സൂക്ഷിക്കണം. എല്ലാ ദിവസവും ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് റിപ്പോര്‍ട്ട് അയക്കണം. രോഗീപരിചരണത്തിനായി ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഓരോ രോഗലക്ഷണത്തിനും അനുയോജ്യമായ പരിചരണം ഉറപ്പു വരുത്തുന്നതാണ്. ഏതു സമയത്തും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമാകാന്‍ മറ്റു വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഉടന്‍ പരിശീലനം നല്‍കും.
(പി.ആര്‍.കെ. നമ്പര്‍. 1114/2020)

 

date