കോവിഡ് 19 ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനുമായി വീണ്ടും വീടുകളിലേക്ക്
ലോക്ക് ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കിടപ്പു രോഗികള്‍ക്കും ജീവിത ശൈലീ രോഗങ്ങള്‍ ഉളളവര്‍ക്കും നേരിട്ട് സഹായമെത്തിക്കുന്നതിനും സാമൂഹിക അകല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി 1,234 വാര്‍ഡുകളിലായി 1,419 സ്‌ക്വാഡുകളാണ് ഇന്നലെ(ഏപ്രില്‍ 15) ഫീല്‍ഡില്‍ ഇറങ്ങിയത്. ജനപ്രതിനിധികളുടേയും വോളന്റിയര്‍മാരുടെയും ജനമൈത്രി പൊലീസിന്റെയും പങ്കാളിത്തം ഉള്‍പ്പെടെ 3,540 പേര്‍ അടങ്ങിയ സംഘം 13,071 വീടുകളാണ് ഇന്നലെ(ഏപ്രില്‍ 15) മാത്രം സന്ദര്‍ശിച്ചത്. ക്വാറന്റയിനിലുള്ള 4,581 പേര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഇതോടൊപ്പം ഫീല്‍ഡ്/റെയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ-സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍, 11 സ്‌ക്വാഡുകള്‍ എന്നിവയും സജീവമായിരുന്നു. ഇന്നലെ 211 പേര്‍ക്കും ഇതുവരെ ആകെ 3,145 പേര്‍ക്കും മാനസികാരോഗ്യ കൗണ്‍സലിംഗ് നല്‍കി. 11,936 കേസുകളില്‍ ടെലി കൗണ്‍സലിംഗ് പൂര്‍ത്തിയാക്കി.
(പി.ആര്‍.കെ. നമ്പര്‍. 1115/2020)
- Log in to post comments