കോവിഡ് 19 ജില്ലാ അതിര്‍ത്തികളില്‍ 24 മണിക്കൂറും ജാഗ്രത
കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ അതിര്‍ത്തികളില്‍ കര്‍ശനമായ പരിശോധന തുടരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയ ദിവസം കൂടുതല്‍ യാത്രാ വാഹനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയതോടെ ആരോഗ്യ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കി. ഇതിനായി ആരോഗ്യ വകുപ്പിനൊപ്പം ഫുഡ് സേഫ്റ്റി, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു. സ്‌പെഷ്യല്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഒരാഴ്ച്ച കൂടി തുടരുമെന്നും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ മുന്നറിയിപ്പു നല്‍കി.
ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ പരിശോധനയുടെ ഭാഗമായി ജില്ലാ ഐ ഡി എസ് പി സെല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിര്‍, ജെ എച്ച് ഐ വിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ്, ആശ, ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ 49 അംഗ സംഘം ഓച്ചിറ - 86, താമരക്കുളം-94, കടമ്പാട്ടുകോണം-2325, ഏനാത്ത്-500, ആര്യങ്കാവ് ചെക്ക് പോസ്റ്റ്-927 എന്നിവിടങ്ങളിലായി 3,937 പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി. ഫ്‌ളാഷ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ അഞ്ചു വയസില്‍ താഴെ പ്രായമുള്ള 18 കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പരിശോധിച്ചു. ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമല്ല.
(പി.ആര്‍.കെ. നമ്പര്‍. 1116/2020)
- Log in to post comments