Skip to main content

കോവിഡ് 19 173 കൊറോണ കെയര്‍ സെന്ററുകള്‍ നിരീക്ഷണത്തിലുള്ളവര്‍ 161 പേര്‍

കോവിഡ് 19 സമ്പൂര്‍ണ നിയന്ത്രണം ലക്ഷ്യമിട്ട് കൊറോണ കെയര്‍ സെന്ററുകളുടെ എണ്ണം 173 ആയി ഉയര്‍ത്തുകയും വ്യക്തിഗത പരിചരണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഒറ്റയ്ക്ക് കഴിയുന്നതിന് കിടക്ക സൗകര്യമുള്ള 4557 മുറികളാണ് പൂര്‍ണ സജ്ജമായിട്ടുള്ളത്. നിലവില്‍ 11 സെന്ററുകളില്‍ 161 പേരാണ് പ്രത്യേക  പരിചരണത്തിലുള്ളത്.  രോഗപരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ  കുറ്റമറ്റ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒരേ സമയം 967 പേര്‍ക്ക് കിടക്ക സൗകര്യമുള്ള 20 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1117/2020)

 

date