Post Category
കോവിഡ് 19 കൊട്ടാരക്കര ഇ ടി സി മെന്‍സ് ഹോസ്റ്റലും ഇനി റീഹാബിലിറ്റേഷന്‍ സെന്റര്‍
കോവിഡ് 19 രോഗബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടാതെ ലോക്ക് ഡൗണ്‍ കാലയളവില്‍ വീടില്ലാത്തവര്‍ക്കും അനാഥര്‍ക്കുമായി തിരഞ്ഞെടുത്ത കൊറോണ കെയര്‍ സെന്ററുകളില്‍ പ്രവേശനം തുടരുന്നു. കൊട്ടാരക്കര ഇ ടി സിയില്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ റീഹാബിലിറ്റേഷന്‍ സെന്റര്‍ 11 എണ്ണമായി. ഇവിടെ 416 പേര്‍ പരിചരണത്തിലുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1118/2020)
date
- Log in to post comments